NAIR SOCIETY OF GREATER WASHINGTON

കുമ്പളത്ത്ശങ്കുപിള്ള

കേരളത്തിൻറെ ഉരുക്കു മനുഷ്യനായിരുന്നു കുമ്പളത്ത് ശങ്കുപിള്ള . തിരുവിതാംകൂറിലെ ആദ്യത്തെ ക്ഷേത്ര പ്രവേശന വിപ്ലവം 1929 -ൽ പന്മനയിലെ കണ്ണൻ കുളങ്ങര ക്ഷേത്രത്തിൽ കുമ്പളത്ത് ശങ്കുപിള്ള നടത്തി. അധഃസ്ഥിതരായ ആളുകളെ അമ്പലക്കുളങ്ങളിൽ പ്രവേശിപ്പിച്ചുകൊണ്ടു ‘കുളി വിപ്ലവം’ അദ്ദേഹം നടത്തി. ചട്ടമ്പി സ്വാമികൾ അന്നത്തെ 25 വയസ്സുകാരനെ വിളിച്ചത് ‘കാരണവർ’ എന്നാണ്‌. ലോകത്തോരിടത്തും ഒരു NSS നേതാവ് SNDP നേതാവിന്റെ പേരിൽ ഒരു സ്മാരകം ഉണ്ടാക്കിയിട്ടില്ല. പന്മന പനയന്നാർ കാവിൽ SNDP പ്രസിഡണ്ടായിരുന്ന T K മാധവൻറെ സ്മാരകമായി ഒരു NSS മന്ദിരം കുമ്പളത്ത് ശങ്കുപിള്ള നിർമ്മിച്ചു. ചട്ടമ്പി സ്വാമി സ്മാരകമായി പന്മന ആശ്രമം സ്ഥാപിച്ചതും കുമ്പളത്ത് ശങ്കുപിള്ളയാണ്.

—————————————————-തേവലക്കര രമേശ്